Ultimate magazine theme for WordPress.

യേശുവാണ് യഥാർത്ഥ സമ്മാനം; പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്ത് ഹോബി ലോബി

ഒക്ലഹോമ: ക്രിസ്മസ് കേവലം ആഘോഷമല്ല മറിച്ച് ലോകരക്ഷകന്റെ ജനനത്തിന്റെ സാക്ഷ്യമാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കൻ വ്യാപാര ശൃംഖലയായ ഹോബി ലോബി. ഇതിന്റെ ഭാഗമായി പ്രശസ്ത ക്രിസ്തീയ എഴുത്തുകാരൻ ലീ സ്‌ട്രോബലിന്റെ ദ കേസ് ഫോർ ക്രിസ്മസ് എന്ന പുസ്തകത്തിന്റെ അഞ്ച് ലക്ഷം പ്രതികളാണ് ഇവർ സൗജന്യമായി വിതരണം ചെയ്യുന്നത്.

ഒരുകാലത്ത് കടുത്ത നിരീശ്വരവാദിയായിരുന്ന ലീ സ്‌ട്രോബൽ യേശുക്രിസ്തുവിന്റെ ജനനവും പുനരുത്ഥാനവും കെട്ടുകഥയാണെന്ന് തെളിയിക്കാൻ പുറപ്പെട്ട പത്രപ്രവർത്തകനായിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട തന്റെ അന്വേഷണത്തിനൊടുവിൽ ക്രിസ്തുവിന്റെ അസ്തിത്വം സത്യമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം വിശ്വാസിയായി മാറി. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ചരിത്രപരവും വേദപുസ്തകാധിഷ്ഠിതവുമായ തെളിവുകളാണ് ഈ പുസ്തകത്തിൽ അദ്ദേഹം നിരത്തുന്നത്. ഈ പുസ്തകങ്ങളിലൂടെ ദൈവം മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കട്ടെ എന്നാണ് കാമ്പെയ്‌നിനെക്കുറിച്ച് ലീ സ്‌ട്രോബൽ പ്രതികരിച്ചത്. ബൈബിൾ തത്വങ്ങൾക്കനുസൃതമായി ബിസിനസ് നടത്തുന്ന ലോകത്തിലെ ചുരുക്കം ചില വൻകിട കമ്പനികളിലൊന്നാണ് ഹോബി ലോബി. നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും കർത്താവിനെ മഹത്വപ്പെടുത്തുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത നയം.

Sharjah city AG

Comments are closed.