Ultimate magazine theme for WordPress.

ഛത്തീസ്‌ഗഡിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം 8 പേർ മരിച്ചു

റായ്‌പുർ : ഛത്തീസ്‌ഗഡിലെ രാജ്നന്ദ്‌ഗാവ് സോംനി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിൽ ഇടിമിന്നലേറ്റ് 8 പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്.

അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു.

Sharjah city AG

Comments are closed.