Ultimate magazine theme for WordPress.

ലോറൻസിനോട് പാർട്ടി കാണിച്ചത് ചതിയെന്ന് മകൾ

കൊച്ചി: പിതാവിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്ന വിമർശനവുമായി അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസ്.

പൊതുദർശനത്തിന് ശേഷം ലോറൻസിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിന് കൈമാറുമെന്ന അറിയിപ്പിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. കോളജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്ന് മകൾ വ്യക്തമാക്കി.

മതങ്ങളെ, ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത് ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ആശ കുറ്റപ്പെടുത്തി.

പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതിയാണിതെന്നും ലോറൻസ് മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നുവെന മകൾ കുറിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.