Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റിൽ പുതിയ നിയമനങ്ങൾ

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കർണ്ണാടക സ്റ്റേറ്റിൽ പുതിയ നിയമനങ്ങൾ നടന്നു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പാസ്റ്റർ റോജി ഇ സാമൂവേൽ, എഡ്യൂക്കേഷൻ ഡയറക്ടറായി പാസ്റ്റർ ജയ്‌മോൻ കെ. ബാബു, സണ്ടേസ്കൂൾ ഡയറക്ടറായി പാസ്റ്റർ ബ്ലസ്സൻ ജോൺ, പ്രയർ കോർഡിനേറ്റായി പാസ്റ്റർ റ്റി.പി. ബെന്നി എന്നിവർ നിയമിതരായി.

സെപ്തംബർ 11-ന് ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓഫീസിൽ ഓവർസീയർ റവ. ഇ.ജെ. ജോൺസന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിലാണ് പുതിയ നിയമനങ്ങൾ നടന്നത്.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി നിയമിതനായ പാസ്റ്റർ റോജി ഇ സാമൂവേൽ ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി. എസ്. ഈശോയുടെ മകനാണ്. 2001 മുതൽ ശുശ്രൂഷയുടെ വിവിധ മേഖലകളിൽ പ്രയോജനപ്പെടുന്ന പാസ്റ്റർ റോജി പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി, മുളക്കുഴ മൗണ്ട് സയൺ ബൈബിൾ സെമിനാരി തുടങ്ങിയ വേദപാഠശാലകളിൽ അധ്യാപകനും, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയും ആയിരുന്നു. നിലവിൽ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, മൈസൂർ ദൈവസഭാ ശുശ്രൂഷകൻ, ഗവേണിംഗ് ബോഡി മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. ഭാര്യ: അനുമോൾ, മക്കൾ: നേഥൻ, ഗ്രെയ്‌സ്‌ലിൻ.

എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിതനായ പാസ്റ്റർ ജയ്‌മോൻ കെ ബാബു ഇരുപത്തിനാലു വർഷമായി പ്രേക്ഷിത പ്രവർത്തനങ്ങളിൽ സജീവമാണ്. ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മൈസൂർ സർവകലാശാലയിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പതിനെട്ടു വർഷമായി കർണാടകയിലെ കെജിഫ് (കോലാർ), ജാലഹള്ളി, ഹൊസൂർ, എം.എസ് പാളയ, തുടങ്ങിയ സഭകളിലും കഴിഞ്ഞ എട്ടു വർഷമായി ഹൊരമാവ് അഗര (ലിംഗരാജപുരം) സഭയുടെ ശിശ്രൂഷകനായും, പതിനൊന്നു വർഷമായി ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് പാസ്റ്ററായും പ്രവർത്തിക്കുന്നു. ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി അധ്യാപകനായും സ്റ്റേറ്റ് കൗൺസിൽ മെമ്പർ, മിഷൻ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ തീക്കോയി കുമ്മട്ടിയിൽ കുടുംബാംഗമാണ്. ഭാര്യ റൂബി ജയ്‌മോൻ, മക്കൾ ക്യാരിസ്, ജോൺസ്, ജൈറസ്.

സണ്ടേസ്കൂൾ ഡയറക്ടറായി നിയമിതനായ പാസ്റ്റർ ബ്ലെസ്സൺ ജോൺ പതിനാല് വർഷമായി ദൈവ സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു.
എബെനെസർ തിയോളജിക്കൽ സെമിനാരിയിൽ നിന്നും എം ഡിവ് കരസ്ഥമാക്കി. 2013 മുതൽ ബാംഗ്ലൂർ എയർപോർട്ട് സഭയുടെ പാസ്റ്ററാണ്. വൈ.പി.ഇ സ്റ്റേറ്റ് ബോർഡ്‌ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഏഴംകുളം ദൈവസഭാഗമാണ്. ഭാര്യ.സിജി ബ്ലെസ്സൺ
മക്കൾ. ഇവാന, എസ്തർ.

പ്രയർ കോർഡിനേറ്റായി നിയമിതനായ പാസ്റ്റർ റ്റി.പി. ബെന്നി ദൈവസഭയുടെ സ്റ്റേറ്റ് കൗൺസിൽ അംഗവും ചന്താപുര സഭയുടെ ശുശ്രൂഷകനുമാണ്. ഇടുക്കി സ്വദേശിയാണ്. 30 വർഷമായി കർണ്ണാടകയിൽ പ്രവർത്തിക്കുന്നു.

പാസ്റ്റർ ജോസഫ് ജോൺ കൗൺസിൽ സെക്രട്ടറിയായും പാസ്റ്റർ കുര്യാക്കോസ് പി വി. ട്രഷറർ ആയും പാസ്റ്റർ ബിനു ചെറിയാൻ ഇവാഞ്ചലിസം ഡയറക്ടർ ആയും പാസ്റ്റർ വിൽസൺ ചാക്കോ വൈ പി ഇ പ്രസിഡന്റായും ബ്രദർ ജേക്കബ് ഫിലിപ്പ് ചാരിറ്റി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്ററായും ബ്രദർ ബെൻസൺ ചാക്കോ മീഡിയ കോർഡിനേറ്ററായും തുടരുന്നതാണ്.

 

 

വാർത്ത: ബെൻസൻ ചാക്കോ തടിയൂർ

Sharjah city AG
Leave A Reply

Your email address will not be published.