Ultimate magazine theme for WordPress.

ഗ്രീസിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഏഥൻസ്: സെൻട്രൽ ഗ്രീസിലെ ഫോസിസ് മേഖലയിൽ ഡെൽഫിക്ക് സമീപം ഭൂചലനം. ഇന്ന് രാവിലെ പ്രാദേശിക സമയം പുലർച്ചെ 1.02 നാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഡെസ്ഫിനയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ തെക്ക്, ഡെൽഫിയിൽ നിന്ന് പതിനാറ് കിലോമീറ്റർ തെക്കുകിഴക്കും തുറമുഖ നഗരമായ ഇറ്റയുമായിരുന്നു പ്രഭവകേന്ദ്രം. 13.3 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ ഒബ്സർവേറ്ററി ഓഫ് ഏഥൻസ് അറിയിച്ചു. ആറ്റിക്കയിലും ഗ്രീസിലെ മറ്റ് പ്രദേശങ്ങളിലും പ്രധാനമായും കൊരിന്ത് ഉൾക്കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave A Reply

Your email address will not be published.