Ultimate magazine theme for WordPress.

നൈജീരിയയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 36 ക്രൈസ്തവര്‍

ലാഗോസ്: നൈജീരിയായില്‍ ഏപ്രില്‍ മാസത്തില്‍ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 36 ക്രൈസ്തവരെയെന്ന് റിപ്പോര്‍ട്ട്. നൈജീരിയായിലെ പീഠഭൂമിയില്‍ ബോനോസ് കൌണ്ടിയിലെ കോഹ്നാന്‍ലെ, അഡ്മണ്ടുങ്- മുഷുവിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഏപ്രില്‍ മാസം 50-തിലധികം ഫുലാനി തീവ്രവാദികൾ ഇറങ്ങി നിരായുധരായ നിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തു. വീടുകളില്‍ ഉറങ്ങിക്കിടന്ന 30 പേരാണ് കൊല്ലപ്പെട്ടത്.
ഇരകളില്‍ 12 മാസം പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെട്ടതായി കമ്മ്യൂണിറ്റി നേതാവും അഭിഭാഷകനുമായ ഫാര്‍മസും ഫുഡ്ഡാങ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

Sharjah city AG

Comments are closed.