ഇന്ത്യൻനിർമിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചു
താഷ്കെന്റ്: ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികൾ മരിച്ചു. മരിയൻ ബയോടെക്ക് എന്ന കമ്പനി നിർമിച്ച കഫ് സിറപ്പായ Doc-1 മാക്സ് കഴിച്ചാണ് 18 കുട്ടികൾ മരിച്ചത്.
മരിച്ച കുട്ടികളെല്ലാം നിശ്ചിത അളവിലും കൂടുതൽ മരുന്ന് കഴിച്ചിരുന്നു. എഥ്‌ലിന്‍- ഗ്ലൈക്കോൾ എന്ന രാസപദാർത്ഥം ഈ മരുന്നിൽ അടങ്ങിയിരുന്നു. ഇതാകാം മരണകാരണമെന്ന് അധികൃതർ സൂചിപ്പിച്ചിരിക്കുന്നത് . സംഭവത്തെത്തുടർന്ന് മരുന്നിന് ഉസ്ബെക്കിസ്ഥാൻ സർക്കാർ നിരോധനമേർപ്പെടുത്തി.
