സുവിശേഷ മഹായോഗം
നിലമ്പൂർ : എബനേസർ അസംബ്ലീസ് ഓഫ് ഗോഡ് കരുളായി സഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 4 മുതൽ 6 വരെ സുവിശേഷ മഹായോഗം കിണറ്റിങ്കൽ, കരുളായിയിൽ നടക്കും. പാസ്റ്റർ മത്തായി പുന്നൂസ്(എ.ജി. മലബാർ ഡിസ്ട്രിക്ട് അസി.സൂപ്രണ്ട്) യോഗം ഉത്ഘാടനം ചെയ്യും. പാസ്റ്റർ ബിജു കൃഷ്ണൻ ശാസ്താംകോട്ട, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പോൾസൺ കണ്ണൂർ സംഗീത ശുശ്രുഷകൾ നയിക്കും. പാസ്റ്റർ മോനച്ചൻ ദാനിയേൽ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് -9495197943.

Comments are closed.