Ultimate magazine theme for WordPress.

കംബോഡിയയിൽ കടത്തുവള്ളം മുങ്ങി 11 സ്കൂൾ കുട്ടികൾ മരിച്ചു

നോം പെൻ: കംബോഡിയയിൽ കടത്തുവള്ളം മറിഞ്ഞു 12 നും 14 നും ഇടയിൽ പ്രായമുള്ള 10 സ്കൂൾ കുട്ടികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് . ഫ്നാം പെന്നിന്റെ തെക്കുകിഴക്കായി മെകോംഗ് നദിക്ക് കുറുകെ കടക്കുന്നതിനിടെ കടത്തുവള്ളം മറിയുകയായിരുന്നു. ഒക്‌ടോബർ 13-ന് രാത്രി ഇംഗ്ലീഷ് ക്ലാസുകൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 വിദ്യാർഥികൾ ആണ് കടത്തുവള്ളം മുങ്ങുമ്പോൾ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരച്ചിൽ തുടരുന്നതിനിടെ രണ്ട് വിദ്യാർത്ഥികളെയും രണ്ട് ബോട്ട് ഓപ്പറേറ്റർമാരെയും ജീവനോടെ കണ്ടെത്തി.
കാൻഡൽ പ്രവിശ്യയിലെ ലുക്ക് ഡെക്ക് ജില്ലയിൽ, 300-ഓളം കുടുംബങ്ങൾ താമസിക്കുന്ന കോ ചമ്രോയൂൺ ഗ്രാമത്തിൽ വിദ്യാർത്ഥികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് എത്തുന്നത് ബോട്ടിൽ ആശ്രയിച്ചാണ്.

Leave A Reply

Your email address will not be published.