Ultimate magazine theme for WordPress.

രാജ്യത്ത് കുട്ടികള്‍ക്കായി സൈകോവ്–ഡി വാക്സീൻ ഉടന്‍

ന്യൂഡൽഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കായി കൊവിഡ് വാക്‌സിന്‍ ഉടന്‍.ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്ക് മുൻഗണന നൽകാനാണ് ധാരണ. കുട്ടികൾക്ക് നൽകാൻ അനുമതിയുള്ള സൈകോവ്–ഡി വാക്സീൻ, 7 സംസ്ഥാനങ്ങളിൽ ഉടൻ ലഭ്യമാകും.ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന നിർദേശത്തെ ഇന്നലത്തെ വാക്സീൻ ഉപദേശകസമിതി യോഗത്തിൽ മിക്കവരും പിന്തുണച്ചതായി സൂചനയുണ്ട്. ആരോഗ്യപ്രവർത്തകർ വാക്സീനെടുത്ത് 10 മാസത്തിലധികം പിന്നിട്ടതും പുതിയ വകഭേദത്തിന്റെ ഭീഷണിയും പരിഗണിച്ചാണിത്. വാക്സീനുകളുടെ ഫലപ്രാപ്തി 8–10 മാസം കഴിയുമ്പോൾ കുറഞ്ഞു തുടങ്ങാമെന്ന പഠനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

Leave A Reply

Your email address will not be published.