യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യയുടെ വാർഷിക ക്യാമ്പ് ഒക്ടോബർ 14, 15 തീയതികളിൽ
യുവജനങ്ങളെ ഒന്നിച്ച് ചേർത്ത് കൊണ്ട് കഴിഞ്ഞ 3 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യയുടെ വാർഷിക ക്യാമ്പ് ഒക്ടോബർ 14, 15 തീയതികളിൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. മൂന്ന് സെക്ഷനുകളിലായി നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ അൻസൻ കൊല്ലം, സുവി. എബിൻ അലക്സ്, സിസ്റ്റർ എലിസബത്ത് ചിറയിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൻ്റെ ഭാഗമായി കുട്ടികൾക്കായും, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും.
