ലക്നൗ:അധികാരത്തിൽ എത്തിയാല്‍ രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞതായി യോഗി ആദിത്യനാഥ് . ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മുന്നണിയെന്ന പേരില്‍ ഇപ്പോള്‍ വന്നിരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും വഞ്ചിക്കാനാണ് അവര്‍ നിങ്ങളുടെ മുന്നില്‍ പ്രകടനപത്രികയുമായി വന്നത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അധികാരത്തിലേറിയാല്‍ വ്യക്തിനിയമം പുനസ്ഥാപിക്കുമെന്ന് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. അതിനര്‍ഥം മോദിജി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരിയത്ത് നിയമം ഇവിടെ പ്രാവര്‍ത്തിക്കുമെന്നാണ്. എന്നാല്‍, രാജ്യത്ത് അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവര്‍ത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ലെന്നും ആദിത്യനാഥ് പറഞ്ഞു.
