കാലിഫോർണിയ: അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിൽ നിന്നുമുള്ള 650-ലധികം സഭകൾ ചേർന്ന് ആരംഭിച്ച ബാപ്റ്റിസ് അമേരിക്കയുടെ നേതൃത്വത്തിൽ ജൂൺ എട്ടിന് 26,000-ത്തിലധികം ആളുകൾ സ്‌നാനമേറ്റ് സഭയോട് ചേർന്നു. ലോകമെങ്ങും ക്രൈസ്തവ സഭകൾ പെന്തക്കോസ്ത് ഞായറാഴ്ച ആചരിച്ച ദിനത്തിലാണ് സംഭവം.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനമായിരുന്നു ഇതെന്ന് സംഘാടകർ പറഞ്ഞു. സ്‌നാന ശുശ്രൂഷയിൽ പങ്കെടുത്ത രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിശ്വാസികൾ വിശ്വാസത്തിൻ്റെ പരസ്യ പ്രഖ്യാപനം നടത്തി.
രണ്ട് വർഷം മുമ്പ് 4,000 സ്‌നാനങ്ങളുമായിട്ടാണ് ബാപ്റ്റൈസ് അമേരിക്ക കാലിഫോർണിയയിൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം ആറായിരം പേരെ സ്നാനപ്പെടുത്താൻ കഴിഞ്ഞുവെന്നും ഭാരവാഹികൾ പറഞ്ഞു.

Comments are closed.