ബഹ്റൈച്ച് : ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ചെന്നായ്ക്കളെ പിടികൂടാന്‍ ജില്ലാ വനംവകുപ്പ് ‘ഓപ്പറേഷന്‍ ഭേഡിയ’ ആരംഭിച്ചു. എട്ട് പേരെ കൊലപ്പെടുത്തുകയും 15 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കാരണത്താലാണ് ചെന്നായ്ക്കളെ പിടികൂടാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇതുവരെ നാല് ചെന്നായ്ക്കളെ പിടികൂടി. രണ്ട് ചെന്നായകള്‍ ഇപ്പോഴും പിടികൂടാൻ സാധിച്ചിട്ടില്ല. ചെന്നായ്ക്കളെ ട്രാക്ക് ചെയ്യാനും പിടിക്കാനും ബഹ്റൈച്ച് വനംവകുപ്പ് ഡ്രോണ്‍ ക്യാമറകളും തെര്‍മല്‍ മാപ്പിംഗ് സാങ്കേതികവിദ്യയും വിന്യസിച്ചു. മരിച്ച നാല് പേരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഇരകളുടെ കുടുംബങ്ങള്‍ക്കും ഉടന്‍ പണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
