Ultimate magazine theme for WordPress.

ഡബ്ലിയു.എം.ഇ 78-മത്‌ ദേശീയ ജനറൽ കൺവൻഷൻ 2027 ജനുവരി 11 മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാൻജെലിസം ദൈവ സഭകളുടെ ആഭിമുഖ്യത്തിൽ ജനുവരി 11 മുതൽ 17 വരെ റാന്നി കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 78-മത്‌ ദേശീയ ജനറൽ കൺവൻഷൻ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ രാത്രി 9 വരെ ഉണർവ് യോഗം നടക്കും. 15 വെള്ളിയാഴ്ച രാവിലെ മിഷനറി കോൺഫറൻസും ഉച്ചയ്ക്ക് ലേഡീസ് ഫെലോഷിപ്പ് കോൺഫറൻസും നടക്കും. 16 ശനി രാവിലെ സ്നാന ശുശ്രൂഷയും ഉച്ചയ്ക്ക് വൈ.എഫ് & എസ്.എസ് ആനുവൽ മീറ്റിങ്ങും നടക്കും. 17 ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

Sharjah city AG

Comments are closed.