Ultimate magazine theme for WordPress.

അമേരിക്കയുടെ പിൻബലത്തിൽ ഇസ്രായേൽ ലോക തെമ്മാടിയായി: മുഖ്യമന്ത്രി

വയനാട്: അമേരിക്കയുടെ പിൻബലത്തിൽ ലോകതെമ്മാടിയായി പ്രവർത്തിക്കുകയാണ്
ഇസ്രായേലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

“പലസ്തീനോട് കൃത്യമായ നിലപാട് സ്വീകരിച്ചു പോകുന്ന രാജ്യമാണ് ഇന്ത്യ.നമ്മുടെ രാജ്യത്തിന്റെ സാമ്രാജ്യത്വ വിരു​ദ്ധസമീപനത്തിൻ്റെ ഭാ​ഗമാണ് അത്. ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഒന്നിച്ചുനിന്ന് ഇസ്രായേലിനോട് ഈ കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ ഇസ്രായേൽ അത് മുഖവിലക്ക് എടുത്തില്ല.
ഇന്ത്യ ആ വോട്ടെടുപ്പിൽ നിന്ന് മാറി നിന്നു. ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപിയാണ് അതിന് കാരണം. ആർഎസ്എസും സയണിസ്റ്റും ഇരട്ടപെറ്റ സഹോദരങ്ങളാണ്. വർ​ഗീയതയുടെയും സാമ്രാജ്യത്വത്തിൻ്റെയും പ്രശ്നം വരുമ്പോൾ വലിയ വ്യത്യാസില്ലാത്ത നിലപാടാണ് കോൺ​ഗ്രസിൻ്റെ ഭാഗത്തുനിന്ന് കാണുന്നത്. പലസ്തീൻ ഐക്യദാർഢ്യപ്രശ്നം കുറച്ചു നാളുകൾക്ക് മുൻപ് ഉയർന്നു വന്നപ്പോൾ ഇടതുപക്ഷം അതിൻ്റെ കൂടെയാണ് നിന്നത് ” – പലസ്തീൻ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Sharjah city AG
Leave A Reply

Your email address will not be published.