വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാക്ക് പാലിച്ചുവെന്ന് വൈറ്റ് ഹൗസ്. ബഹിരാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവിലാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
‘വാക്ക് കൊടുത്തു, വാക്ക് പാലിച്ചു: ഒൻപത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരെ തിരിച്ചെത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന്, അവർ മെക്‌സിക്കൻ ഉൾക്കടലിന്റെ ഗൾഫ് ഓഫ് അമേരിക്കയിൽ പതിച്ചു’, എന്നാണ് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തത്.

Comments are closed.