Ultimate magazine theme for WordPress.

പാസ്റ്റർ കെ സി ജോണിനെ നെടുംമ്പ്രത്തെ വസതിയിൽ എത്തി ആദരിച്ചപ്പോൾ..

പ്രഭാഷണ നഭസിലെ ഉജ്വല താരകം, ജനകീയനായ നേതാവ്, മലങ്കരയിലെ അഗ്നി നാവ് ഇങ്ങനെ അനവധി വിശേഷണങ്ങൾ…
ബഹുമുഖ പ്രതിഭയാണ് പാസ്റ്റർ കെ സി ജോൺ. കെനിയയിലെ നെയ്റോബി, ദക്ഷിണാഫ്രിക്കയിലെ ഡാർബനി എന്നിവിടങ്ങളിൽ നടന്ന ലോക പെന്തകോസ്ത് സമ്മേളനത്തിൻ്റെ മുഖ്യ പ്രഭാഷകൻ, നാവിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തപ്പെട്ട പ്രഭാഷകൻ..
പൊതു ലോകത്ത് പെന്തക്കോസ്‌തിൻ്റെ വക്താവ്.. പൊതു വേദിയിൽ ഏത് വിഷയവും വഴങ്ങുന്ന വാഗ്മി. 1999 ജനുവരിയിലെ കുമ്പനാട് കൺവെൻഷനിൽ സമാപനദിവസം ഞായറാഴ്ച ഗ്രഹാം സ്റ്റയിൻസിൻ്റെ രക്ത സാക്ഷിത്വത്തെ ആധാരമാക്കി നടത്തിയ പ്രഭാഷണം ഉജ്വലമായിരുന്നു. പച്ചക്കാടുകളെപ്പോലും തീ പിടിപ്പിക്കുന്ന വാക്കുകൾ…….ഇതൊക്കെയാണ് കെ സി.
നശീകരണ വിമർശനങ്ങൾക്കും ക്രൂരമായ സ്വാഭാവഹത്യകൾക്കും ഒരു വ്യക്തിയെ തകർക്കാൻ കഴിയില്ല എന്നതിൻ്റെ ഉദാഹരണം കൂടിയാണ് കെ. സി.

Leave A Reply

Your email address will not be published.