യുഎസ് : ഏപ്രിൽ 21-ന് വെടിനിർത്തൽ കാലാവധി തീരാനിരിക്കെ, അമേരിക്കയും ഇറാനും വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ ചർച്ചകൾ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും, ഇറാൻ നിബന്ധനകൾ അംഗീകരിച്ചാൽ വീണ്ടും സംസാരിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു കഴിഞ്ഞു.
ജനീവയിലോ ഇസ്ലാമാബാദിലോ വെച്ച് ഈ വ്യാഴാഴ്ച തന്നെ ചർച്ച നടന്നേക്കും. ഇസ്ലാമാബാദിലെ കൂടിക്കാഴ്ച പൂർണ്ണ പരാജയമല്ലെന്നും ഇറാൻ അനുകൂലമായ ചില നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജെ.ഡി വാൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ അമേരിക്കയുടെ നിലപാടുകളോട് അടുത്തു വരുന്നുണ്ടെങ്കിലും വിട്ടുവീഴ്ചകൾ ഇനിയും ആവശ്യമാണെന്നാണ് യുഎസ് പക്ഷം.

Comments are closed.