പ്രാണൻ ത്യജിക്കേണ്ടി വന്നാലും സുവിശേഷം സമൂഹത്തിൽ എത്തിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാവണം: റവ ജോമോൻ ജോസഫ്
പാക്കിൽ : സുവിശേഷവേല കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും, ത്യാഗപൂർണ്ണമായ ജീവിതമാണെന്നും പ്രാണൻ ത്യജിക്കേണ്ടിവന്നാലും സുവിശേഷം അറിയിക്കുന്നതിൽ നാം ഉത്സാഹിതരാകണമെന്നും ചർച്ച് ഓഫ് ഗോഡ് റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ്. സ്റ്റേഡിയം ചർച്ചിൽ നടന്ന സെന്റർ മിനിസ്റ്റേഴ്സ് കോൺഫറൻസ് ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൗൺസിൽ അംഗം പാസ്റ്റർ ഇ.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റർ എബി എബ്രഹാം ശുശ്രൂഷകളുടെ പ്രാധാന്യത്തെ പറ്റി മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോസഫ് തോമസിന്റെ സങ്കീർത്തനം വായനയോടെ ആരംഭിച്ച മീറ്റിംഗിൽ കോട്ടയം സെന്റർ പാസ്റ്റർ കെ.എസ് സിബിച്ചൻ പ്രാരംഭ ലീഡിംങ് നടത്തി. ചെങ്ങന്നൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജെ.സണ്ണി സ്വാഗതം ആശംസിച്ചു.
കൗൺസിൽ അംഗം പാസ്റ്റർ ഐസക് ജോൺ ദൈവസഭയുടെ ഓഫീസ് ബിൽഡിങ്ങിന്റെ നിർമ്മാണ പദ്ധതികളെപ്പറ്റി വിശദീകരണം നടത്തി. പള്ളം സഭാ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഓഫീസ് സെക്രട്ടറി പാസ്റ്റർ കെ.എം ജോസ് സമാപന പ്രാർത്ഥന നടത്തി.
വാര്‍ത്ത :
പാസ്റ്റർ. ഐസക് ജോൺ

Comments are closed.