യൂറോപ്പ് : ലോകത്തിലെ ആയുധ നിർമ്മാണശാലകളുടെ വരുമാനത്തിൽ വൻ വർദ്ധനവ്. 2022-നെ അപേക്ഷിച്ച് 4.2 ശതമാനം വർദ്ധനവ് വരുമാനത്തിൽ ഉണ്ടായിട്ടുണ്ടെന്ന് സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാനഗവേഷണ സ്ഥാപനം വെളിപ്പെടുത്തി.
കമ്പനികളുടെ വരുമാനം അറുപത്തിമൂവായിരത്തി ഇരുനൂറു കോടി ഡോളറിലേക്ക് വരുമാനം ഉയർന്നുവെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും ലോകത്ത് വർധിച്ചതാണ് ഈ വരുമാന കുതിപ്പിന് കാരണം. ആയുധവ്യവസായത്തിൽ മുന്നിൽ നില്ക്കുന്ന 100 കമ്പനികളിൽ 41 എണ്ണം അമേരിക്കൻ ഐക്യനാടുകളിലും 27 എണ്ണം യൂറോപ്പിലും 23 എണ്ണം ഏഷ്യ-ഓഷ്യാന നാടുകളിലും, 2 എണ്ണം റഷ്യയിലും 6 എണ്ണം മദ്ധ്യപൂർവ്വദേശത്തും ആണ്.
