Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ കൺവൻഷനും പൊതു ആരാധനയും

മാവേലിക്കര : അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കരയുടെ ആഭിമുഖ്യത്തിൽ ഇന്ന്  വൈകിട്ട് 6 മുതൽ ഞായറാഴ്ച വരെ ചെറുകോൽ യൂണിയൻ ബാങ്കിനു സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ സെക്ഷൻ കൺവൻഷനും പൊതു ആരാധനയും നടക്കും. റവ. ജെ സജി ഉദ്‌ഘാടനം നിർവഹിക്കും.

പാ. പി കെ ജോസ്, പാ. പ്രഭ റ്റി തങ്കച്ചൻ, പാ. ഷെമീർ കൊല്ലം, പാ. എബ്രഹാം തോമസ്, പാ. പി സി ചെറിയാൻ എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച നടക്കുന്ന സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് പാ. കുമാരദാസ് വിയും ശനിയാഴ്ച നടക്കുന്ന പുത്രികാ സംഘടനകളുടെ സംയുക്ത മീറ്റിംഗ് പാ. നന്ദു കെയും നേതൃത്വം നൽകും. ബ്രദർ ഷിബു, ബ്രദർ ജോബ്, സിസ്റ്റർ സോന, സിസ്റ്റർ ജെസ്സി പോൾ, ബ്രദർ ഷിനു, ബ്രദർ ജെയ്സൺ, ബ്രദർ അജിത് എന്നിവരുടെ നേതൃത്വത്തിൽ എ.ജി ക്വയർ മാവേലിക്കര സെക്ഷൻ ഗാന ശുശ്രൂഷ നിർവഹിക്കും. പബ്ലിസിറ്റിക്കുവേണ്ടി പാ. കുഞ്ഞുമോൻ ലൂക്കോസ്, ബ്രദർ അനീഷ് തോമസ് എന്നിവർ പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.