ബെയ്റൂട്ട് : ഹിസ്ബുള്ളയുടെ സായുധ സംഘം ഉപയോഗിച്ചിരുന്ന വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ച് ലെബനനില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ 20 മരിക്കുകയും 450 ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, ബെക്കാ താഴ്വര, തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളില്‍ ഹിസ്ബുള്ളയുടെ സായുധ സംഘം ഉപയോഗിച്ചിരുന്ന വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. അവരുടെ ശക്തികേന്ദ്രങ്ങളായി കാണപ്പെടുന്ന പ്രദേശങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നിരിക്കുന്നത്.

Comments are closed.