Ultimate magazine theme for WordPress.

റായ്പ്പൂരിൽ സുവിശേഷ വിരോധികളുടെ അക്രമം; യൂപിഎസ് പ്രതിഷേധിച്ചു

റായ്പ്പൂർ : റായ്പ്പൂരിൽ പാസ്റ്റർ പ്രവീൺ ലോറൻസ് ശുശ്രൂഷകനായ ചർച്ച് ഓഫ് ഗോഡ് ഹാളിൽ സുവിശേഷ വിരോധികൾ അതിക്രമിച്ച് കയറി അക്രമം നടത്തി. മാർച്ച്‌ 9 ഞാറാഴ്ച്ച രാവിലെ ആരാധന മദ്ധ്യേ നടന്ന അക്രമത്തിൽ നിരവധി വിശ്വാസികൾക്ക് മർദ്ദനമേറ്റു. ഹാളിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ച് തകർത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണത്തിലായിട്ടില്ല.

രാജ്യത്ത് സുവിശേഷകർക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ യുണൈറ്റഡ് പെന്തക്കോസ്റ്റൽ സീനഡ് കൗൺസിൽ ഭാരവാഹികളായ ജനറൽ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിൽ, ഡേവിഡ് ശമുവേൽ, പാസ്റ്റർമാരായ ജോമോൻ മുവാറ്റുപുഴ,ജോയി കുമളി, സുനിൽ ഉദയൻ കുളങ്ങര എന്നിവർ പ്രതിഷേധിച്ചു. പ്രധാനമന്ത്രി, അഭ്യന്തരമന്ത്രി എന്നിവർക്ക് യൂപിഎസ് ഭാരവാഹികൾ നിവേദനം നൽകും .

Sharjah city AG