Ultimate magazine theme for WordPress.

ഭീകരപ്രവർത്തകരുടെ ഗണത്തിലേക്ക് വിയറ്റ്നാമിൽ രണ്ട് ക്രിസ്തീയ സംഘടനകളും

വിയറ്റ്നാം: അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന രണ്ട് സംഘടനകളെ ഭീകരവാദികളാക്കി സര്‍ക്കാര്‍.
ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ വിയറ്റ്നാമില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തെ സഹായിക്കുകയും പ്നിതുണയ്ക്കുകയും ചെയ്യുന്ന തായ്ലാന്‍ഡില്‍ സ്ഥാപിതമായ മോണ്ടഗ്നാര്‍ഡ് സപ്പോര്‍ട്ട് ഗ്രൂപ്പ് ഇന്റ് (എംഎസ്ജിഐ), മോണ്ടഗ്നാര്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ഫോര്‍ ജസ്റ്റിസ് (എംഎസ്എഫ്ജെ) എന്നീ സംഘടനകള്‍ ഭീകരസംഘടനകളാണെന്നാണ് വിയറ്റ്നാമീസ് സ്റ്റേറ്റ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചത്. ആശങ്ക ഉണ്ടാക്കാനും നിശ്ശബ്ദരാക്കാനും ഉപദ്രവിക്കുവാനും ഭീഷണിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. സര്‍ക്കാര്‍ നിലപാടിനെപ്പറ്റി ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് നോണ്‍ പ്രോഫിറ്റിന്റെ സ്ഥാപകന്‍ മെര്‍വിന്‍ തോമസ് വിശദീകരിക്കുന്നു.

Sharjah city AG