വാളകം : വാളകം സെന്റർ പിവൈപിഎ സൺഡേസ്കൂൾ സംയുക്ത വാർഷിക സമ്മേളനം ജനുവരി 14നു ഐപിസി വാളകം ഹെബ്രോൻ ഹാളിൽ വൈകിട്ട് 6 മുതൽ 9 വരെ നടന്നു. വാളകം സെന്റർ സൺഡേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ അനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഐപിസി വാളകം സെന്റർ പ്രസിഡന്റ് പാസ്റ്റർ കെ.വി പൗലോസ് ഉദ്ഘാടനം ചെയ്തു. പിവൈപിഎ സ്റ്റേറ്റ് പ്രസിഡന്റ് ഇവാ. ഷിബിൻ ജി. സാമുവേൽ മുഖ്യ സന്ദേശം നൽകി. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ വി മാത്യു ആശംസ സന്ദേശം നൽകി. താലന്ത് പരിശോധനയിൽ വിജയികളായ വ്യക്തികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. സമ്മേളനത്തിൽ സൺഡേ സ്കൂളിൾ മുൻകാല പ്രവർത്തകരെ ആദരിച്ചു. സെന്റർ പിവൈപിഎ പ്രസിഡന്റ് ഏബൽ പോൾ, വൈസ് പ്രസിഡന്റ് സാൽജോ വി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.