Ultimate magazine theme for WordPress.

കുമളിയിൽ വചനമൊഴി 2025

കുമളി : ന്യൂടെസ്റ്റ്മെന്റ് ചർച്ച് ഓഫ് ഇന്ത്യ (എൻടിസി) കുമളി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ കുമളി പെരിയാർ ഹോസ്പിറ്റൽ അങ്കണത്തിൽ വൈകിട്ട് 6 മുതൽ 9 വരെ “വചനമൊഴി 2025” 6-ാമത് കൺവൻഷൻ നടക്കും.

എൻടിസി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് റവ. ജയൻ ഡാനിയേൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ്, അനീഷ് ചെങ്ങന്നൂർ, ഫെയ്ത്ത് ബ്ലെസൻ എന്നിവർ പ്രസംഗിക്കും. ബ്രദർ സാംസൺ ചെങ്ങന്നൂർ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രുവരി 2 ഞായർ രാവിലെ 9 മുതൽ നടക്കുന്ന ആരാധനയിൽ കേരള സ്റ്റേറ്റ് പ്രസിഡന്റ് റവ. മാത്യുതോമസ് മുഖ്യസന്ദേശം നൽകും. ഈ ആത്മീയ സംഗമം www.provisiontv.in ൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും. സഭയുടെ ശുശ്രൂഷകൻ പാ. കെ കെ ദേവരാജൻ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഞായർ ആരാധനയോടുകൂടി “വചനമൊഴി 2025” എന്ന ഈ ആത്മീയ സംഗമത്തിന് സമാപാനം കുറിക്കും എന്ന് സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ബ്രദർ ബിജോയ് വി പി അറിയിച്ചു.

 

 

Sharjah city AG
Leave A Reply

Your email address will not be published.