വാഷിംഗ്ടണ്‍ : സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു പുതിയ സിറിയന്‍ സര്‍ക്കാരിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ബൈഡന്‍ ഭരണകൂടം.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പുറത്താക്കപ്പെട്ട സര്‍ക്കാരില്‍ നിന്നുള്ള അധികാര കൈമാറ്റം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സിറിയയിലെ ഗ്രൂപ്പുകളുമായും പ്രാദേശിക പങ്കാളികളുമായും ചേര്‍ന്ന് യുഎസ് പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക ഏതൊക്കെ ഗ്രൂപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
