വാഷിങ്‌ടൺ : കോടിക്കണക്കിന് ഡോളർ വിലവരുന്ന അമേരിക്കയുടെ യുദ്ധവിമാനം ചെങ്കടലിൽ വീണു. ഹാരി എസ് ട്രൂമാൻ എന്ന അമേരിക്കയുടെ വിമാനവാഹിനിക്കപ്പലിൽ നിന്നാണ് യുദ്ധ വിമാനം കടലിൽ വീണത്.
തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഒരു നാവികന് പരിക്കേൽക്കുകയും ചെയ്തു. വിമാനം വലിച്ചുകൊണ്ടുവരുന്ന ഒരു ട്രാക്‌ടറും കപ്പലിൽനിന്ന് കടലിലേക്ക് തെന്നിവീണു. 6.7 കോടി ഡോളർ മൂല്യം വരുന്ന യുദ്ധവിമാനമാണ് അമേരിക്കയ്ക്ക് അപകടത്തിലൂടെ നഷ്ടപ്പെട്ടത്.
