വാഷിംഗ്ടണ്‍ ഡിസി : വാരാന്ത്യത്തിൽ ഗാസയിലെ കത്തോലിക്ക സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎസ് മെത്രാന്‍ സമിതി.
ജെറുസലേം പാത്രിയാര്‍ക്കേറ്റിനും പ്രദേശത്തെ ജനങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതായി അന്താരാഷ്ട്ര നീതിയും സമാധാനവും സംബന്ധിച്ച യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ് കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് എ ഏലിയാസ് സൈദാൻ പറഞ്ഞു. ഗാസയിലെ ഹോളി ഫാമിലി സ്കൂൾ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമാണെന്നും ലാറ്റിൻ പാത്രിയാർക്കേറ്റിനു ഐക്യദാര്‍ഢ്യം അറിയിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
