മനാഗ്വേ : ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി.
‘റേഡിയോ മരിയ’ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടാനും സ്വത്തുക്കൾ കണ്ടുകെട്ടാനും നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള നിക്കരാഗ്വേയിലെ അവശേഷിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നായിരിന്നു റേഡിയോ മരിയ

Comments are closed.