Ultimate magazine theme for WordPress.

താങ്ക്‌സ്ഗിവിംഗ് അവധി: യാത്രക്കാരെ പരിശോധിക്കുന്നതിൽ അമേരിക്കൻ വിമാനത്താവളങ്ങൾക്ക് റെക്കോർഡ്

വാഷിംഗ്ടണ്‍ : താങ്ക്‌സ്ഗിവിംഗ് അവധി, 3.09 ദശലക്ഷം യാത്രക്കാരെ പരിശോധിച്ച് അമേരിക്കൻ വിമാനത്താവളങ്ങൾ. 3.09 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തതായി ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ തിങ്കളാഴ്ച പറഞ്ഞു.

ഇത് പുതിയ റെക്കോഡാണ്. ഇത് മുമ്പത്തെ റെക്കോര്‍ഡിനേക്കാള്‍ 74,000 പേരുടെ വര്‍ധനയാണ്. ലക്ഷക്കണക്കിന് യാത്രക്കാര്‍ വൈകുകയോ വിമാനങ്ങള്‍ റദ്ദാക്കുകയോ ചെയ്തു. ഫ്‌ളൈറ്റ്അവെയര്‍ പ്രകാരം, എയര്‍ലൈനുകള്‍ ഏകദേശം 120 യുഎസ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. കൂടാതെ 6,800-ലധികം ഫ്‌ളൈറ്റുകള്‍ വൈകി. ഹാര്‍ട്സ്ഫീല്‍ഡ്-ജാക്സണ്‍ അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ചിക്കാഗോയിലെ ഒ’ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുമാണ് ഏറ്റവും കൂടുതല്‍ കാലതാമസം നേരിട്ടത്.

Sharjah city AG

Comments are closed.