Ultimate magazine theme for WordPress.

മണിപ്പൂർ വംശഹത്യക്ക് ഒരാണ്ട്; യുപിഎസ് പ്രാർഥന നടത്തി

തിരുവല്ല :മണിപ്പൂരിൽ 221 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്ത വംശഹത്യ ഒരാണ്ട് പിന്നിടുന്നതിനോട് അനുബന്ധിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാർഥനകൾ ഉയർന്നു.

കഴിഞ്ഞ വർഷം മേയ് മൂന്നിനായിരുന്നു മണിപ്പൂരിലെ കുക്കി-സോ, മെയ്തേയ് വിഭാഗങ്ങൾക്കിടയിൽ വംശീയ കലാപം തുടങ്ങിയത്. യൂപി
എസ് കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഈ വിഷയത്തിൽ പ്രാർത്ഥനകൾ നടത്തി. ഭാരതത്തിൽ സമാധാനത്തിന് വേണ്ടിയും എല്ലാ മതവിഭാഗങ്ങളെയും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകാനായും രാജ്യത്തിന്റെ ഐക്യതക്ക് വേണ്ടിയും പാസ്റ്റർ എം ഐ തോമസിന്റെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടത്തിയെന്ന് യൂപിഎസ് സംസ്ഥാന ഭാരവാഹികളായ ഗ്ലാഡ്സൺ ജേക്കബും ബാബു പറയത്തുകാട്ടിലും അറിയിച്ചു

Leave A Reply

Your email address will not be published.