ഇസ്രായേൽ : വിശുദ്ധനാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആദ്യം ചെയ്യേണ്ടത് വെടിനിർത്തൽ കരാറിലേക്ക് ഇസ്രയേലും ഹമാസും എത്തുക എന്നതാണെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.“യഥാർഥവും ശാശ്വതവുമായ ഒരു സമാധാനം സ്ഥാപിച്ചെടുക്കാൻ വളരെ കാലമെടുക്കും. കൂടാതെ, ഒരു കരാറിലെത്താൻ ഇരുപക്ഷത്തിനും ആവശ്യമായ രാഷ്ട്രീയകാഴ്ചപ്പാടുകൾ ഇനിയും കെട്ടിപ്പടുക്കേണ്ടതുണ്ട് -കർദിനാൾ വ്യക്തമാക്കി.

Comments are closed.