Ultimate magazine theme for WordPress.

ഷാർജയിൽ യു.പി.എഫ് ബുക്ക് എക്സ്ചേഞ്ച് മേള

ഷാർജ : ഷാർജ യുപിഎഫിന്റെ നേതൃത്വത്തിൽ 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ ഒന്നിൽ ബുക്ക് എക്സ്ചേഞ്ച് മേള നടക്കും. പ്രസ്തുത പ്രോഗ്രാമിൽ യുപിഎഫ് യുഎഇ എക്സിക്യൂട്ടീവ് നേതൃത്വം നൽകും.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിക്കും. നിങ്ങളുടെ കുട്ടികളുടെ പഴയ പുസ്തകങ്ങൾ ആവശ്യക്കാർക്ക് നൽകി അടുത്ത ക്ലാസിലേക്കുള്ള പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരു സുവർണ്ണ അവസരം. തികച്ചും സൗജന്യമാണ്.അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമേ എന്ന് അഭ്യർത്ഥിക്കുന്നു. പുസ്തകമേളയിലേക്ക് ജാതിമതഭേദമണ്ണി ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :-
പ്രസിഡൻറ്: പാ. ജോൺ വർഗീസ് 0501892016
സെക്രട്ടറി: ബ്ലെസൻ ഡാനിയൽ 0559464322
ട്രഷറർ: ബെന്നി എബ്രഹാം 0501168645

Sharjah city AG

Comments are closed.