Ultimate magazine theme for WordPress.

യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ലോംഗ് മാർച്ചിന് നാളെ തുടക്കം

കൊച്ചി : വിശ്വാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് സംഘടിപ്പിക്കുന്ന ലോംഗ് മാർച്ച്,
നവംബർ 23ന് നാളെ കാസർഗോട്ടു നിന്ന് തുടക്കം കുറിക്കും. ഡിസംബർ 10ന് തിരുവനന്തപുരത്തു സമാപിക്കുന്ന വാഹനജാഥയിൽ കേരളത്തിലെ തൊഴിലില്ലായ്മ, ലഹരിമരുന്ന് എന്നിവയ്ക്കെതിരേയുള്ള പ്രചാരണത്തിനു പുറമേ മലയോര കർഷക പ്രശ്നങ്ങൾ, തീരദേശമേഖല നേരിടുന്ന വെല്ലുവിളികൾ, ദളിത് ക്രൈസ്തവ സംവരണ പ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്യുതായിരിക്കും. 18 ദിവസങ്ങളിലായി 105 കേന്ദ്രങ്ങളിൽ സ്വീകരണം നടക്കുമെന്ന് യുസിഎഫ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോംഗ് മാർച്ച് ഡിസംബർ 10ന് വൈകിട്ട് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

Sharjah city AG