ന്യൂയോർക് : സിറിയ നേരിടുന്നത് ലോകത്തിലെതന്നെ ഏറ്റവും വലിയ മാനവികപ്രതിസന്ധികളിലൊന്നാണെന്ന് യൂണിസെഫ്. സിറിയയിലെ ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും സംഘടന വെളിപ്പെടുത്തി.
മാർച്ച് 18 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യൂണിസെഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. രാജ്യത്ത് ഏതാണ്ട് ഒരുകോടി അറുപത്തിയേഴ് ലക്ഷം ജനങ്ങൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും ഇവരിൽ എഴുപത്തിയഞ്ച് ലക്ഷവും കുട്ടികളാണെന്നും യൂണിസെഫ് എഴുതി.
