ന്യൂയോർക്ക് : കൊറോണയ്ക്ക് ശേഷം 2.7 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയും, യൂണിസെഫും സംയുക്തമായി ഇറക്കിയ പത്രകുറിപ്പിൽ പ്രസ്താവിച്ചു. ഈ സ്തംഭനം കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിന് ഏറെ തടസം സൃഷ്ടിക്കുന്നുവെന്നും പ്രസ്താനയിൽ പറയുന്നു.
മസൂരി പോലെയുള്ള സാംക്രമികരോഗങ്ങൾ ഇത്തരം കുത്തിവയ്പുകളുടെ അളവ് കുറഞ്ഞ രാജ്യങ്ങളിലാണ് കാണപ്പെടുന്നതെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ കുത്തിവയ്‌പ്പുകൾ സമയബന്ധിതമായി നടത്തുവാനും, പൊതുവെയുള്ള ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിനും, സംഘടനകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ആവശ്യപ്പെട്ടതായും കുറിപ്പിൽ സൂചിപ്പിക്കുന്നു