ലെബനൻ : ലെബനനിൽ ഇരുപതു ലക്ഷത്തോളം ആളുകൾക്കുവേണ്ട മരുന്നുകളും ചികിത്സാസാമഗ്രികളും എത്തിച്ച് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സംഘടന ഈ വിവരം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളിലാണ് കൂടുതൽ ആളുകൾ രാജ്യത്ത് കൊല്ലപ്പെട്ടത്. മരുന്നുകളുൾപ്പെടെ 167 ടൺ ചികിത്സാസാമഗ്രികളാണ് യൂണിസെഫ് രാജ്യത്തെത്തിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിലേക്ക് രാജ്യത്തെ പ്രതിസന്ധി വളർന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഐക്യരാഷ്ട്ര സഭാസംഘടന ഈയൊരു സഹായമെത്തിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് ഈ സഹായം ശിശുക്ഷേമനിധി ലെബനോനിലെത്തിച്ചത്.
