Ultimate magazine theme for WordPress.

ഗാസ പഴയ സ്ഥിതിയിൽ തിരിച്ചെത്താൻ 350 വർഷമെടുക്കുമെന്ന് യുഎൻ

ഗാസ : ഗാസ പൂർവ സ്ഥിതിയിലെത്താൻ 350 വർഷമെടുക്കുമെന്ന് യു.എൻ. സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുന്നു, കുടിവെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യവും ഭക്ഷണ, ആരോഗ്യ സേവനങ്ങളുടെ ദൗർലഭ്യവും ഗാസയെ ബാധിച്ചിരിക്കുന്നു യുഎൻ വ്യക്തമാക്കി.

യുഎന്നിന്റെ കണക്കുകൾ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ 96 ശതമാനം ഇടിഞ്ഞു.കാർഷിക പ്രവർത്തനങ്ങൾ 93 ശതമാനവും സേവനമേഖലയിൽ 76 ശതമാനവും ഇടിവുണ്ടായി. നിലവിലെ അവസ്ഥയിൽ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്.

Sharjah city AG
Leave A Reply

Your email address will not be published.