Ultimate magazine theme for WordPress.

അങ്കാറയിൽ ഭീകരാക്രമണം: തിരിച്ചടിച്ച് തുർക്കി

അങ്കാറ : തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കയും ചെയ്തു. അങ്കാറയിലെ ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രിയിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് ഭീകരരം കൊല്ലപ്പെട്ടിട്ടുണ്ട്.

ഒരുകൂട്ടം ഭീകരര്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ചാവേറാക്രമണം നടത്തിയത് ഒരു സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇറാഖിലെയും സിറിയയിലെയും കുർദിഷ് തീവ്രവാദ കേന്ദ്രങ്ങളിൽ ലക്ഷ്യമാക്കി തുർക്കി ആക്രമണം നടത്തി. അങ്കാറയിലെ ആക്രമണത്തിന്റെ തിരിച്ചടി എന്ന നിലയിലാണ് ഈ ആക്രമണം. കുർദിഷ് ഗ്രൂപ്പിനെ യുഎസും യൂറോപ്യൻ യൂണിയനും നേരത്തെ തന്നെ തീവ്രവാദ ഗ്രൂപ്പായി അംഗീകരിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.