Official Website

രാജ്യാന്തര വിമാന സർവീസ് വിലക്ക് നവംബർ 30 വരെ നീട്ടി

0 682

ന്യൂ ഡൽഹി : കൊറോണ വൈറസ് പകർച്ചവ്യാധി കണക്കിലെടുത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നവംബർ 30 വരെ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.ആഭ്യന്തര മന്ത്രാലയം “അൺലോക്ക് 5” മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് സർക്കുലർ വന്നത്    ഇതിന് അനുബന്ധമായാണ് വിമാന സർവീസുകളുടെ വിലക്ക് നീട്ടിയത്.

കഴിഞ്ഞ മാസം 30 ന് പ്രാബല്യത്തിൽ വന്ന ഉത്തരവ് നവംബർ 30 വരെ തുടരാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു . ഇതനുസരിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ നവംബർ 30 വരെ തുടരും . എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട ചില റൂട്ടുകളിൽ പ്രത്യേക സാഹചര്യം പരിഗണിച്ചു അനുമതി കൊടുത്തേക്കാം.അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും അത് അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.


 

 

 

 

 

 

 

 

Comments
Loading...
%d bloggers like this: