അണുനശീകരണത്തിനു അള്‍ട്രാവയലറ്റ് ; എയര്‍ഇന്ത്യ എക്‌സ്പ്രസ്
വിമാനങ്ങള്‍ ശുചിയാക്കാനും അണുമുക്തമാക്കാനും റോബോട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനി
ന്യൂഡല്‍ഹി: വിമാനങ്ങള്‍ ശുചിയാക്കാനും അണുമുക്തമാക്കാനും റോബോട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനി ആയിമാറുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസ്. റോബോട്ടുകളെ ഉപയോഗിച്ചാണ് അള്‍ട്രാവയലറ്റ് ലൈറ്റുകളുടെ സഹായത്തോടെ അണുനശീകരണം നടത്തുന്നത്. വിമാനങ്ങള്‍ ശുചിയാക്കാനും അണുമുക്തമാക്കാനും റോബോട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനി എന്ന ഖ്യാതിയും എയര്‍ഇന്ത്യ എക്‌സ്പ്രസിനാണ്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് അള്‍ട്രാവയലറ്റ് സംവിധാനമെന്നും ഇതിന് എന്‍.എ.ബി.എല്‍ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍) ലാബിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737800 വിമാനമാണ് ആദ്യമായി റോബോട്ട് അണുമുക്തമാക്കിയത്. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ എയര്‍ഇന്ത്യ സാറ്റ്‌സിന്റെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്.യാത്രക്കാരും വിമാനജീവനക്കാരും സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ശുചിയാക്കാനും അണുമുക്തമാക്കാനും യു.വി റോബോട്ടുകള്‍ക്കു കഴിയുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അവകാശപ്പെട്ടു. സീറ്റുകളുടെ അടിവശം, ബാഗേജ് കംപാര്‍ട്‌മെന്റ്, കോക്ക് പിറ്റ്, സീറ്റുകള്‍ക്കു മുകളിലെ സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങി വിമാനത്തിന്റെ എല്ലാ കോണുകളിലും ഫലപ്രദമായി റോബോട്ടിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ അണുമുക്തമാക്കും. എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും വൈകാതെ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
