മോസ്കോ : ഉക്രെയ്‌ന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് തെക്കൻ റഷ്യയിലെ കമെൻസ്കിയിലുള്ള ഡിപ്പോയ്ക്ക് തീപിടിച്ചു. ഇവിടെനിന്ന് 1500 കിലോമീറ്റർ അകലെ കിറോവിലും ആക്രമണം നടന്നു.
അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയതായി കൊനാകൊവിസ്കി ജില്ല മേയർ ഇഗോർ റുദെന്യ അറിയിച്ചു. മോസ്കോയും പരിസര പ്രദേശങ്ങളും ലക്ഷ്യമിട്ട് 11 ഡ്രോണുകള്‍ ഉക്രെയ്ൻ പറത്തിയതായി മേയർ സെർജി സൊബ്യാനിൻ പറഞ്ഞു.
