Ultimate magazine theme for WordPress.

പിവൈപിഎ യുകെ ആൻഡ് അയർലണ്ട് പുതിയ പ്രസിഡണ്ട് പാ. സോണി ചാക്കോ സെക്രട്ടറി പ്രിസില്ല ജോൺസൺ

യുകെ: ഐപിസി യുകെ & അയർലണ്ട് റീജിയൻ്റെ പുത്രികാ സംഘടനയായ പിവൈപിഎക്ക് പുതിയ നേതൃത്വം. സംഘടനയുടെ പുതിയ പ്രസിഡണ്ടായി പാസ്റ്റർ സോണി ചാക്കോ (ഐപിസി സ്‌റ്റൈൻസ്)യെയും സെക്രട്ടറിയായി സിസ്റ്റർ പ്രിസില്ല ജോൺസണെയും ട്രഷററായ ബ്ലസൻ ബാബുവിനെയും തെരെഞ്ഞടുത്തു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്: പാസ്റ്റർ സാം തോമസ് (ബെഥേൽ ഐപിസി കാർഡിഫ്), ജോയിൻറ് സെക്രട്ടറി: ടിജോ മാത്യു തോമസ് (ഐപിസി എബനേസർ ലീഡ്സ്).

ലീഡ്സിലെ റീജിയൻ്റെ പതിനേഴാമത് കൺവൻഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡണ്ടും പിവൈപിഎ രക്ഷാധികാരിയുമായ പാസ്റ്റർ ജേക്കബ് ജോർജും എക്സിക്യൂട്ടീവുകളും നേതൃത്വം നൽകി. സംഘടനയുടെ സേവ്ഡ് റ്റു സെർവ് എന്ന ആപ്തവാക്യം ഉൾകൊണ്ട് എല്ലാ റീജിയൻ സഭകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി, മുൻ വർഷങ്ങളിൽ നിന്നും അധികമായി യുവജനങ്ങളുടെ ആത്മീക ഉന്നമനത്തിനും ദൈവരാജ്യത്തിന്റെ വ്യാപ്തിക്കുമായി അനേക വിപുലമായ പ്രവർത്തനങ്ങളാണ് പുതിയ ഭാരവാഹികൾ വിഭാവനം ചെയ്യുന്നത്.

Sharjah city AG