അബുദാബി: യുഎഇയിൽ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില അൽ ഐനിലെ സ്വെയ്ഹാനിൽ രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം 51.1 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.
രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ഈ ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. പകൽ സമയങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.

Comments are closed.