Ultimate magazine theme for WordPress.

*ഷിക്കാഗോ മേയറുടെ വത്തിക്കാൻ സന്ദർശനത്തിനെതിരെ ട്രംപ്; ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കും വിമർശനം*

 

യുഎസ് : ഷിക്കാഗോ മേയർ ബ്രാൻഡൺ ജോൺസൺ മേയ് 28-ന് വത്തിക്കാനിൽ വെച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ്. കുടിയേറ്റ നയങ്ങളെക്കുറിച്ചും ഇറാൻ സംഘർഷത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി മേയർ വ്യക്തമാക്കിയതിന് പിന്നാലെ, ഇറാൻ ആണവായുധം കൈവരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മേയ് 30-ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. “ഷിക്കാഗോ മേയർ ഒന്നിനും കൊള്ളാത്തവനാണെന്ന് ആരെങ്കിലും മാർപ്പാപ്പയ്ക്ക് വിവരിച്ചുകൊടുക്കണം, ഒപ്പം ഇറാന് ഒരു കാരണവശാലും ആണവായുധം ഉണ്ടാകാൻ പാടില്ലെന്നും വ്യക്തമാക്കണം,” എന്ന് ട്രംപ് കുറിച്ചു. ഷിക്കാഗോയിൽ ജനിച്ച മാർപ്പാപ്പയും മേയറും തമ്മിൽ സമ്മാനങ്ങൾ കൈമാറുന്നതിന്റെയും പ്രാർത്ഥിക്കുന്നതിന്റെയും ചിത്രങ്ങൾ ഉൾപ്പെട്ട മേയറുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും ട്രംപ് പങ്കുവെച്ചു.

Sharjah city AG

Comments are closed.