ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അന്തർദേശീയ യുവജന ക്യാമ്പ് നവംബർ 23 മുതൽ 26 വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും. Life in high places and The finished work of the Cross’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.
14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി-യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. വ്യാഴാഴ്ച രാവിലെ 10 മണിക്ക് പ്രാരംഭയോഗം ആരംഭിക്കും, 26 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും. ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും നല്കിയിരിക്കുന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. സീനിയർ, സൂപ്പർ സീനിയർ ഗ്രൂപ്പന് ധ്യാനത്തിനും വേദപാഠനത്തിനും ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നും ജൂനിയർ, സബ് ജൂനിയർ ഗ്രൂപ്പന് മർക്കോസിന്റെ സുവിശേഷത്തിൽ നിന്നും ആണ് നൽകിയിരിക്കുന്നത്. ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ എന്നിവയും ഈ പുസ്തകങ്ങളിൽ നിന്നും ആയിരിക്കും. ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും. സണ്ടേസ്കൂൾ അധ്യപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കും.
