Ultimate magazine theme for WordPress.

റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷൻ ഇന്നു മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച്‌ 8 മുതൽ 12 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭാ ആസ്ഥനത്ത് നടക്കും.
കൺവൻഷന് മുന്നോടിയായി സഭാ ആസ്ഥനത്ത് നിന്നും സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 4 ന് സ്തോത്ര പ്രാർത്ഥന, 7 ന് വിശ്വസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
മാർച്ച്‌ 13 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും വൈകിട്ട് സഭയുടെ വാർഷിക ജനറൽബോഡി യോഗവും നടക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷനും നേതൃത്വം നൽകും.

Sharjah city AG