Ultimate magazine theme for WordPress.

അനധികൃതമായി അതിർത്തി കടക്കുന്നവർക്ക് രാജ്യത്ത് അഭയം തേടാന്‍ അനുവദിക്കില്ല:ഋഷി സുനക്

ലണ്ടന്‍: യു.കെയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരെ രാജ്യത്ത് അഭയം തേടാന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വ്യാജമായ മനുഷ്യാവകാശ വാദങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്നും ഇവരെ രാജ്യത്തു നിന്നും ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു രാജ്യത്ത് അനധികൃതമായി കുടിയേറുന്നവര്‍ക്ക് രാജ്യത്തെ ആധുനിക അടിമത്ത സംരക്ഷണ നയങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. ഇത്തരക്കാര്‍ക്ക് മനുഷ്യാവകാശ വാദങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് തുടരാനും സാധിക്കില്ല. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ രാജ്യത്തു നിന്നും എന്നെന്നേക്കുമായി ബഹിഷ്‌ക്കരിക്കും. അല്ലെങ്കില്‍ അവരുടെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കുകയോ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ ചെയ്യും,’ ഋഷി സുനക് പറഞ്ഞു. അനധികൃതമായി യു.കെയിലെത്തുന്നവര്‍ ചെയ്യുന്നത് നിയമപരമായി രാജ്യത്തേക്ക് കടന്നുവരുന്നവരോട് ചെയ്യുന്ന അനീതിയാണെന്നും ഋഷി സുനക് പറഞ്ഞു. അനധികൃത ക്രോസിങ്ങുകള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Leave A Reply

Your email address will not be published.